റിയാദ് : സാമൂഹിക സാസ്ക്കാരിക മേഖലകളിലെ നിറ സാന്നിധ്യവും കെഎംസിസിയുടെ സജീവ പ്രവർത്തകനും കോഴിക്കോട് ജില്ല ഭാരവാഹിയുമായ ഉമ്മർ മീഞ്ചന്ത(51) ഹൃദയാഘാതം മൂലം റിയാദിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികളുമായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
അദ്ധേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് റിയാദ് കെ.എം.സി.സി.യുടെ എല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റി വെച്ചതായി
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അറിയിച്ചു.