മസ്തിഷ്ക്കാഘാതം : മലയാളി ഡോക്ടർ ഖത്തറിൽ നിര്യാതയായി

ദോഹ ഹമദ് മെഡിക്കൽ കോർപറേഷനിലെ റേഡിയോ റെസിഡൻ്റ് ആയിരുന്ന ഡോ. ഹിബ ഇസ്മയിൽ (30) മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കണ്ണൂർ മേൻപ്രം സ്വദേശിയും ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും പ്രമുഖ പ്രവാസി കൂട്ടായ്മയായ “MEQWA” യുടെ ദീർഘകാല ജനറൽ സെക്രട്ടറിയുമായിരുന്ന P V ഇസ്മയിലിന്റെയും മഹിമാ ഇസ്മയിലിന്റെയും മകളാണ്.

ഖത്തർ ഫൗണ്ടേഷനിൽ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിനോയ് ആണ് ഭർത്താവ്. ഹനാ ഇസ്മയിൽ, ഹർഷ ഇസ്മയിൽ എന്നിവർ സഹോദരിമാരും ഹനി ഇസ്മയിൽ ഏക സഹോദരനുമാണ്.

പഠനത്തിലും അക്കാദമിക്ക് തലത്തിലും സ്വർണ്ണ തിളക്കത്തോടെ വിജയം വരിച്ച ഡോ. ഹിബ പഠനത്തിന് ശേഷം ദോഹയിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. ആഴ്ചകൾക്കു മുൻപാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവാന്തരമുള്ള വിശ്രമത്തിനിടയിലാണ് പൊടുന്നനെ മസ്തിഷ്കാഘാതം സംഭവിച്ച് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ജുമുഅ നിസ്കാരത്തിനു ശേഷം ദോഹ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

@മീഡിയാ വിങ്സ്

spot_img

Related Articles

Latest news