സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 82 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍; സാബിറ, ദീദാര്‍, ഗുല്‍നാര്‍, സുല്‍ഫിക്കര്‍, രോഷ്‌ന, ഫര്‍ഹാദ്, ഷംന, ഷംഷാദ്, അബ്ദുള്‍ ജബ്ബാര്‍.
കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റെയും ബിച്ചാമിനെയുടെയും മകളാണ് ബിച്ച ബാബുരാജ്. സംസ്‌കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

spot_img

Related Articles

Latest news