അരീക്കോട്:കുറ്റൂളി കൊടവങ്ങാട് സ്വദേശി ഫഹദ് ഫാസിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് ശേഷം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവും കരസ്ഥമാക്കി. 25 ഓളം വരുന്ന ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ചിത്രം വ്യത്യസ്ഥ മരത്തടിയിൽ ആലേഖനം ചെയ്തതിനാണ് പ്രത്യേക നേട്ടം. 30 സെൻ്റീമീറ്റർ ഉയരത്തിലും 23 സെൻ്റീമീറ്റർ വീതിയിലുമുള്ള മരത്തടിയിൽ ഇന്ത്യൻ ഫുടബോൾ ഇതിഹാസം സുനിൽച്ഛേത്രി അടക്കമുള്ള താരങ്ങളുണ്ട്.
കഴിഞ്ഞ വർഷം നവംബർ 29 ന് ആയിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്കുള്ള അംഗീകാരം. എന്നാൽ ഡിസംബർ ആറിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്കുള്ള വഴിയും തെളിഞ്ഞു. ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2022-ലുള്ള അംഗീകാരമാണ് ഫഹദിന് ലഭിച്ചത്. നേരത്തെ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചതിൽ 17 കാരൻ ഫഹദ് ഫാസിൽ പ്രശംസിക്കപ്പെട്ടിരുന്നു*