ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി ചികിത്സാ സഹായം കൈമാറി

ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി ചികിത്സാ സഹായം കൈമാറി. നട്ടെല്ലിന് ക്യാൻസർ വന്ന് ചികിത്സയിൽ കഴിയുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ കാരായയിൽ താമസക്കാരനും മുൻ പ്രവാസിയുമായ ചോലയിൽ കബീറിനാണ് ചികിത്സാ സഹായം നൽകിയത്.

മെമ്പർമാരിൽ നിന്ന് സ്വരൂപിച്ച സംഖ്യ നാട്ടിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് തോട്ടത്തിൽ സക്കീർ മുഖാന്തിരമാണ് ഭാരവാഹികളായ മാനു അഞ്ചില്ലൻ, സുബൈർ കരിമ്പിൽ, കളത്തിൽ മുസ്തഫ, ഫിറോസ് പൊറ്റയിൽ, കുരിക്കൾ കബീർ എന്നിവർ ചേർന്ന് നൽകിയത് . സഹകരിച്ച സഹായിച്ച എല്ലാ ഭാരവാഹികൾക്കും മെമ്പർമാർക്കും സുമനസ്സുകൾക്കും ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി നന്ദിയും കടപ്പാടും അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാത്രമേ സംഘടനക്കും പ്രസ്ഥാനത്തിനും ജനഹൃദയങ്ങൾ കീഴടക്കാൻ സാധിക്കുകയുള്ളൂ എന്ന് ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, അമീർ പട്ടണത്ത്, എ ടി അമ്പു, ബിജു ചെമ്പ്രശ്ശേരി എന്നിവർ പറഞ്ഞു. കോഡിനേറ്റർ മുസ്തഫ വെള്ളുവങ്ങാട്, കുഞ്ഞിപ്പ ഒറവംപുറം, ആപ്പ പുലിയോടൻ, നൗഷാദ് പയ്യപറമ്പ്, ഖാലിദ്, സമീർ ,മാനു പയ്യപറമ്പ് എന്നിവർ ഫണ്ട് സമാഹരണത്തിന്‌ നേതൃത്വം നൽകി.

പ്രവാസി വിഷയങ്ങളിൽ തുടർന്നും സജീവമായി ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news