സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങും.ജില്ലാ ചുമതല ഉള്ള മന്ത്രിമാർ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമുണ്ട്. ആരും പട്ടിണി കിടക്കരുത്. അതാണ് വീണ്ടും സമൂഹ അടുക്കള ആലോചിക്കുന്നത്. കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുകയാണ്. മൂന്നാം തരംഗത്തിൽ പീക്ക് നേരത്തെ ആയേക്കാമെന്നും മന്ത്രി സഭാ യോഗം വിലയിരുത്തി.
Mediawings: