ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. അർധരാത്രിയാണ് സംഭവം.
42 വാഗണ്‍ സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് പോയത്. 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്. ഇതിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് 2.15ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. അതേ സമയം, അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.
റദ്ദ് ചെയ്ത ട്രെയിനുകൾ
1) ഗുരുവായൂർ തിരുവനന്തപുരം – ഇന്റർസിറ്റി (16341).
2) എറണാകുളം – കണ്ണൂർ ഇന്റർസിറ്റി(16305).
3) കോട്ടയം – നിലമ്പുർ എക്സ്പ്രസ്സ് (16326).
4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ് (16325)
5) ഗുരുവായൂർ- എറണാകുളം എക്സ്പ്രസ്സ് (06439)
ഭാഗികമായി റദ്ദ് ചെയ്തവ
1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ്സ് (16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്സ് (16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.
പുറപ്പെടുന്ന സമയം പുനക്രമിച്ചവ
1) ഇന്ന് (28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രസ്സ്
(22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.