ആംബുലൻസിൽ കഞ്ചാവ് കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി.

മൂന്നിയൂർ മുഹമ്മദലി, ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാൻ, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവർ ആണ് പിടിയിൽ ആയത്. ഇതിൽ മുഹമ്മദലിയുടെ ആണ് ആംബുലൻസ്. ഇയാൾ തന്നെ ആണ് ആംബുലൻസ് ഓടിച്ചിരുന്നത്.

ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഇപ്പൊൾ കഞ്ചാവ് പിടികൂടിയത്.

ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആംബുലന്‍സ് വാഹനത്തില്‍ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെ പെരിന്തല്‍മണ്ണ സി.ഐ.സുനില്‍ പുളിക്കല്‍, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

 

Mediawings:

spot_img

Related Articles

Latest news