കെവി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച കെ.വി തോമസിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച്‌ തീരുമാനമെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ അടിസ്ഥാനത്തില്‍, എ.കെ. ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. രാവിലെ 11.30 നാണ് സമിതി യോഗം ചേരുക.

യോഗത്തില്‍ കെ.വി. തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും.

അതേസമയം, സി.പി.എം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സി.പി.എം. നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ.വി. തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

spot_img

Related Articles

Latest news