സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേംഹം അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ജെയിംസ് മാത്യു അറിയിച്ചു. ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദേശം ജെയിംസ് മാത്യു തള്ളി.
സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് ജെയിംസ് മാത്യു. സിപിഐഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയിൽ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർട്ടി ഒഴിവാക്കിയിരുന്നു.
എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം മുതൽ, അഖിലേന്ത്യ തലം വരെ പ്രവർത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു. കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി നിയമസഭയിലെത്തിയിട്ടുണ്ട്.