പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഫറോക്ക്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.

രാമനാട്ടുകര രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം എസ് സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റിക്ക് സമീപം ചൊവ്വ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടം നടന്നത്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

spot_img

Related Articles

Latest news