റിയാദ്: മലേഷ്യയിൽ വച്ചു നടക്കുന്ന മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുന്ന പ്ലീസ് ഇന്ത്യ ചെയർമാനും ഫൗണ്ടറും, പ്രവാസി ലീഗൽ സെല്ലിന്റെ അന്താരാഷ്ട്ര കോർഡിനേറ്ററുമായ ശ്രീ ലത്തീഫ് തെച്ചിക്ക് റിയാദിലെ അപ്പോളോ ഡി മോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.
ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓസ്ട്രേലിയ, യു.കെ, കമ്പോഡിയ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, സിങ്കപ്പൂർ, തായ്ലൻഡ്, ഹോങ്കോങ്, ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെയും ഗൾഫ് കുടിയേറ്റ പ്രവാസി തൊഴിലാളികളെയും അദ്ദേഹം പ്രതിനിധീകരിക്കും. പ്രവാസി പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായുള്ള ലോക വേദിയിലേക്കുള്ള ഇദ്ദേഹത്തിന്റെ നാലാമത്തെ യാത്രയാണിത്.
മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ ദുബൈയിലും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് നേപ്പാൾ കട്മണ്ടുവിലും ഇന്ത്യയിലും വച്ചു നടത്തിയ പരിപാടികളിൽ ഇദ്ദേഹം മുൻപ് പങ്കെടുത്തിട്ടുണ്ട്. തന്റെ യാത്രയില്‍ ഇന്ത്യൻ പ്രവാസി കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എൻജിഒ, ഇന്റർനാഷണൽ ട്രേഡ് യൂണിയൻ, കോൺഫെഡറേഷൻ ഫോർ എബ്രോഡ് എൻജിഒ പ്രതിനിധികള്‍, അഡ്വ: ജോസ് എബ്രഹാം ( സുപ്രീം കോർട്ട് ), മേവാ സിംഗ് ജി, ഡയറക്ടർ ജനറൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ഡോ: നജീബ്, പ്ലീസ് ഇന്ത്യ ഗ്ലോബൽ ചീഫ് സെക്രട്ടറി റിനോയ് സാമുവൽ, ഡോ: രാജേശ്വരി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്, ഇന്ത്യൻ കാര്യാലയത്തില്‍ പ്രതിനിധികള്‍ മിസ്സ് സീത ശര്‍മ, വിദേശ കാര്യ സെക്രട്ടറി ഡോക്ടർ ഔസസഫ് സഈദ്, ഡല്‍ഹി പ്രവാസി കാര്യ മന്ത്രാലയം പ്രതിനിധികള്‍, സെക്രട്ടറി, കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, വേൾഡ് എൻ ആർഐ കൌൺസിൽ പ്രതിനിധി ഇ.എം ഇസ്ഹാഖ് ഈശ്വരമംഗലം എന്നിവരുമായും ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തും.
ജൂലൈ 16 ന് യാത്ര പുറപ്പെട്ടു 17 മുതൽ 21 വരെ മലേഷ്യ ക്വലലംപൂർ റിസോർട്ടിൽ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തു 22 ന് അദ്ദേഹം തിരിച്ച് എത്തും.
കഴിഞ്ഞദിവസം റിയാദിലെ ബത്തയിലുള്ള ഹോട്ടൽ ഡി മോറയിൽ വച്ചു നടന്ന ചടങ്ങിൽ മലേഷ്യയിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ചടങ്ങില്‍ പ്ലീസ് ഇന്ത്യ സൗദി അറേബ്യൻ നാഷണൽ കമ്മിറ്റി ഭാരവാഹികളായ റബീഷ് കോക്കല്ലൂർ , ഷബീർ മോൻ, അഷ്റഫ് മണ്ണാർക്കാട്, റെജു ഗജപ്രിയ, മുഹമ്മദ് അഷർ പി പി എളേറ്റിൽ എന്നിവരോടൊപ്പം വേൾഡ് വുമൻസ് വിംഗ് പ്രതിനിധികള്‍ ആയ ആബിദ കരിമ്പയിൽ, റഹീന ലത്തീഫ്, ഖമർ ബാനു എന്നിവർ പങ്കെടുത്തു. ഷമീം നരിക്കുനി സ്വാഗതവും അൻഷാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.