മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്കു കൂടി വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
കൊല്ലത്താണ് രാജ്യത്തെ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
വാനര വസൂരി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്