കൊച്ചി: പ്രസവിച്ച ഉടനെ മുക്കി കൊന്നത് കുഞ്ഞിന്റെ അമ്മ. ബക്കറ്റിലെ വെള്ളത്തിലാണ് അമ്മ നവജാത ശിശുവിനെ മുക്കിക്കൊന്നത്. പ്രസവം നടന്നത് തൊടുപുഴ കരിമണ്ണൂരിലെ വീട്ടിൽ. അമിത രക്ത സ്രാവത്തെ തുടർന്ന് അമ്മ ആശുപത്രിയിൽ. അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തുകയായിരുന്നു.പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ളരക്തസ്രാവമാണെന്നും മനസിലാകുകയായിരുന്നു. ആശുപത്രി അധികൃതർ കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്താകുന്നത്. ആശുപത്രി അധികൃതരോട് പരസ്പര വിരുദ്ധമായാണ് യുവതിയും ഭർത്താവും സംസാരിച്ചത്. ഇതോടെ പോലീസിനെ വിളിക്കുകയായിരുന്നു.പോലീസിനെ വിളിക്കുമെന്ന് അറിഞ്ഞതോടെ കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന കാര്യം മനസിലായത്. എന്നാൽ എന്തിനാണ് കുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല. തുടർന്നുള്ള അന്വേഷണത്തിൽ വിവരങ്ങൾ പുറത്ത് വരും.
www.mediawings.in