ചുരം നവീകരണ പ്രവൃത്തി KSRTC ചെയിൻ സർവീസ് ആരംഭിക്കുന്നു

കൽപ്പറ്റ : വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ നവീകരണ പ്രവർത്തികൾക്കായി അടച്ചിടുന്നതിനാൽ തിങ്കളാഴ്ച മുതൽ മാനന്തവാടിയിൽ നിന്നും ലക്കിടി വരെ KSRTC ചെയിൻ സർവീസുകൾ ആരംഭിയ്ക്കുന്നു. രാവിലെ 05.00 മണി മുതൽ രാത്രി 07.50 മണി വരെയും, ലക്കിടിയിൽ നിന്നും മാനന്തവാടിയിലേക്കു രാവിലെ 07.00 മണി മുതൽ രാത്രി 09.30 മണി വരെയുമാണ് സർവ്വീസ് നടത്തുന്നത്

മാനന്തവാടിയിൽ നിന്നും താമരശേരി, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ലക്കിടിയിൽ നിന്നും അടിവാരം വരെ കെ എസ് ആർ ടി സി യുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടാകുന്നതാണ്.

അടിവാരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് KSRTC ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. അതേ സമയം ദീർഘദൂര സർവ്വീസുകളായ തിരുവനന്തപുരം, കോട്ടയം എന്നിവ കുറ്റ്യാടി വഴിയായിരിക്കും സർവ്വീസ് നടത്തുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുന്നതിന് കെ എസ് ആർ ടി സി ഡിപ്പോയിലെ നമ്പറുകൾ: മാനന്തവാടി 04935240640, സുൽത്താൻ ബത്തേരി (04936-220217), കൽപ്പറ്റ (04936-202611), താമരശ്ശേരി(0495-2222217), കോഴിക്കോട് (0495-2723796)

spot_img

Related Articles

Latest news