റിയാദ്: പെരിന്തൽമണ്ണ പ്രവാസി അസോസിയേഷന്റെ (PAPA) ആഭിമുഖ്യത്തിൽ “അതിജീവനം ” എന്നപേരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സഫ മക്ക ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 30 വെള്ളിയാഴ്ച 7 മണിക്ക് നടക്കുന്ന ചടങ്ങിൽ സുബൈർ കുഞ്ഞു ഫൌണ്ടേഷൻ ചെയർമാനും റിസ കൺവീനറുമായ ഡോ . അബ്ദുൽ അസീസ് സുബൈർ കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും . സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൻ ഇബ്രാഹിംസുബ്ഹാൻ ലഹരിവിരുദ്ധസന്ദേശം നൽകും. അനിയന്ത്രിതമായി വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ജാഗരൂഗരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. റിയാദിലെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.