മലപ്പുറം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. എടപ്പാള്‍ സ്വദേശി വിപിന്‍ദാസ്(31) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്നു വിപിന്‍. എടപ്പാള്‍ തുയ്യം എന്ന സ്ഥലത്ത് വച്ചാണ് നായ ബൈക്കിന് കുറുകെ ചാടിയത്. ഉടന്‍ ബൈക്ക് റോഡിലേയ്ക്ക് മറിഞ്ഞ് വീണു. തല്‍ക്ഷണം എതിരേ വന്ന കാര്‍ വിപിന്‍ ദാസിന്റെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ശേഷം കാര്‍ നിര്‍ത്താതെ പോയി. ചോരയില്‍ കുളിച്ച് കിടന്നിരുന്ന വിപിനെ നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു