ഇരുപത്തിനാലുകാരിയായ യുവതിയെ കോവളത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിനിയായ വേദന്‍ഷി (24) യെയാണ് കോവളം ബീച്ച്‌ റോഡിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോവളത്തെ സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിഗ് ജീവനക്കാരിയായിരുന്നു യുവതി.

ഒപ്പം താമസിക്കുന്ന യുവതിയാണ് വിവരം അയല്‍വാസിയായ കുടുംബത്തെ അറിയിക്കുന്നത്. യുവതിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഒപ്പം കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. കോവളം പോലീസ് കേസെടുത്തു. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങും

spot_img

Related Articles

Latest news