ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോണ്‍ പേ.
രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോണ്‍ പേ ഒരുക്കിയിരിക്കുന്നത്.
നേരത്തെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. യുപിഐ പിന് ലഭിക്കുന്നതിനാണ് രജിസ്ട്രേഷന്. ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഫോണ്‍ പേ ഒരുക്കിയത്. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് ഫോണ്‍ പേയില്‍ സജ്ജമാക്കിയത്.
ആധാര്‍ അധിഷ്ഠിത ഒടിപി ഓതന്റിക്കേഷന് സേവനം ആദ്യം ലഭ്യമാക്കുന്ന യുപിഐ തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളാണ് തങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ സുഗമമായി നടത്താന്‍ ഇത് സഹായിക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു.
ആധാര്‍ കാര്‍ഡിലെ അവസാന ആറക്ക നമ്ബര്‍ ഉപയോഗിച്ചാണ് യുപിഐ പിന് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്ട്രേഷന് നടപടികള്‍. ഇത് പൂര്‍ത്തിയായാല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.