സിറ്റി ക്ലിനിക് ഗ്രൂപ് 17ാം വാര്‍ഷികം ആഘോഷിച്ചു

കുവൈത്ത് സിറ്റി: മെഡിക്കല്‍ രംഗത്തെ പ്രമുഖരായ സിറ്റി ക്ലിനിക് ഗ്രൂപ് 17ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു.

ക്രൗണ്‍ പ്ലാസയില്‍ നടന്ന ആഘോഷത്തില്‍ മാനേജ്മെന്റ് അംഗങ്ങളും സ്റ്റാഫും പങ്കെടുത്തു. കേക്ക് മുറിക്കല്‍, മാജിക് ഷോ, മറ്റു കലാപരിപാടികള്‍ എന്നിവ നടന്നു.ആഘോഷപരിപാടിയില്‍ നൗഷാദ് (എം.ഡി), ഇഖ്ബാല്‍ (ഡയറക്ടര്‍), ഇബ്രാഹീം (ജി.എം), ആനീ വല്‍സന്‍ (സി.ഇ.ഒ) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ദൈഫുല്ല ബു രാമിഹ്, മുഹമ്മദ് റാഫി അല്‍ അവാദി, ഡോ. യാഖൂബ് അബ്ദുല്‍ കരീം അല്‍ ല

വാര്‍ഷികാഘോഷ ഭാഗമായി സിറ്റി ക്ലിനിക്കിന്റെ മിര്‍ഗുബ്, മെഹബൂല, ഫഹാഹീല്‍, അബ്ബാസിയ ക്ലിനിക്കുകളിലായി നല്‍കിയ സൗജന്യ ഹെല്‍ത്ത് പാക്കേജ് 1000ത്തിലേറെ പേര്‍ ഉപയോഗപ്പെടുത്തി.ഇതില്‍ 40 ശതമാനം ആളുകള്‍ക്ക് പ്രമേഹം കണ്ടെത്തി. പലര്‍ക്കും വൃക്കരോഗത്തിന്റെ സൂചനയും തെളിഞ്ഞു. ക്ലിനിക്കുകള്‍ വഴി സൗജന്യ ഷുഗര്‍ മെഷീനുകള്‍ വിതരണം ചെയ്തു.

സ്തനാര്‍ബുദ ബോധവത്കരണവും നടത്തി.സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന വനിത വെല്‍നസ് പാക്കേജുകള്‍ പുനരാരംഭിച്ചതായും പരിശോധനകള്‍ക്ക് കൂടുതല്‍ ഇളവുകളും പ്രത്യേക പാക്കേജുകളും അവതരിപ്പിച്ച്‌ മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുമെന്നും സിറ്റി ക്ലിനിക് ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.

 

spot_img

Related Articles

Latest news