ഉന്നാവ്: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചത് സ്വകാര്യഭാഗങ്ങളില്‍ നിന്നുള്ള അമിത രക്തസ്രാവം മൂലമെന്ന് പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് രാജ്‌ഗൗതം (25) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗുളിക കഴിച്ച ശേഷമാണ് പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
പെണ്‍കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എതിര്‍ത്തിട്ടും കുഴഞ്ഞുവീഴുന്നത് വരെ ഗൗതം ആക്രമിച്ചു. ഒടുവില്‍ സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടായത് കണ്ടാണ് പ്രതി ഓടി രക്ഷപ്പെട്ടത്. സഹോദരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സ്വകാര്യഭാഗങ്ങളില്‍ ഉണ്ടായ മുറിവും അമിത രക്തസ്രാവവുാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.