ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസണ്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും.

2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത്. വിനോദം, കച്ചേരികള്‍, ഫാഷന്‍ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകള്‍, ഹോട്ടല്‍ ഓഫറുകള്‍, റാഫിളുകള്‍ തുടങ്ങിയ പരിപാടികള്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഉണ്ടാകും.

ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീര്‍ക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹ്മദ് അല്‍ ഖാജ വ്യക്തമാക്കി.

ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകര്‍ഷണങ്ങള്‍. ചില്ലറവില്‍പന മേഖലയില്‍ ഇളവുകളും, ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒരുക്കും. കുടുംബാംഗങ്ങള്‍ക്ക് ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂര്‍ത്തങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കും.

spot_img

Related Articles

Latest news