ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍

ദോഹ: ഫിഫ ലോകകപ്പിലെ വിജയികള്‍ ആരെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സെമി ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്ബോള്‍ ലോകത്തെ തന്നെ വലിയ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്.

നിരവധി അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പില്‍ ഇന്നു രാത്രി നടക്കുന്ന സെമിയില്‍ ലൂക്ക മോഡ്രിച്ച്‌ നയിക്കുന്ന ക്രൊയേഷ്യ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയെ നേരിടുകയാണ്. ബുധനാഴ്ച രാത്രി നടക്കുന്ന സെമിയില്‍ മൊറോക്കോ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ നേരിടും.

ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ ഈ വര്‍ഷം ആദ്യം മൊത്തം 3640 കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെമിഫൈനലില്‍ നടന്ന നാലു ടീമുകള്‍ക്കും 25 മില്യണ്‍ ഡോളര്‍ ( 206 കോടി രൂപ) വീതം ലഭിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ നാലാമതെത്തുന്ന ടീമിന് 25 മില്യണ്‍ യുഎസ് ഡോളറും മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 27 മില്യണ്‍ ഡോളറും ലഭിക്കും.

ലോകകപ്പ് ഖത്തറിന്റെ 2022 വിജയകളെ കാത്തിരിക്കുന്ന സമ്മാനത്തുക ഇത്തരത്തിലാണ്ചാംപ്യന്‍മാര്‍ -42 ദശലക്ഷം ഡോളര്‍ (347 കോടി രൂപ)ണ്ടാം സമ്മാനം -30 ദശലക്ഷം ഡോളര്‍ (248 കോടി രൂപ)മൂന്നാം സമ്മാനം – 27 ദശലക്ഷം ഡോളര്‍ ( 223 കോടി രൂപ)നാലാം സമ്മാനം – 25 ദശലക്ഷം ഡോളര്‍ ( 206 കോടി രൂപ)ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍കള്‍ക്ക് 140 കോടി രൂപ വീതവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമികള്‍ക്ക് 107 കോടി രൂപ വീതവും ലഭിക്കും. ഗ്രൂപ്പ് ഘട്ടം കളിച്ച ടീമുകളെ കാത്തിരിക്കുന്നത് 74 കോടി രൂപയാണ്. അതേസമയം, സമ്മാനത്തുകയ്‌ക്കൊപ്പം, ടൂര്‍ണമെന്റിന് മുമ്ബുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ ഓരോ ടീമിനും 12.5 കോടി രൂപ വീതം നല്‍കിയിരുന്നു. വിജയികള്‍ക്കുള്ള 42 മില്യണ്‍ ഡോളര്‍ സമ്മാനത്തുക 2018ല്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ലഭിച്ചതിനേക്കാള്‍ 4 മില്യണ്‍ ഡോളര്‍ കൂടുതലാണ്.

spot_img

Related Articles

Latest news