പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോഗിങ്സ് ലിമിറ്റഡിന്റെ (SIFL) ന്റെ ഏറോസ്പേസ് ഹീറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ബുധനാഴ്ച രാവിലെ ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. പ്രതിരോധ- എയ്‌റോസ്‌പേസ് മേഖലയില്‍ ആവശ്യമായ ഫോര്‍ജിംഗുകളുടെ ഉല്‍പ്പാദനവും വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പ്ലാന്റ്.
അലുമിനിയം ഫോര്‍ജിംഗുകളുടെ ട്രീറ്റ്‌മെന്റിനായുള്ള ഫര്‍ണസും രണ്ട് ഏജിംഗ് ഫര്‍ണസും ടൈറ്റാനിയം, നിക്കല്‍, സ്റ്റീല്‍ നിര്‍മ്മിത ഫോര്‍ജിംഗുകളുടെ ഹീറ്റ്ട്രീറ്റ്‌മെന്റിനുള്ള ഫര്‍ണസും ടെമ്പറിംഗ് ഫര്‍ണസും പുതിയ പ്ലാന്റിന്റെ ഭാഗമാണ്. പ്ലാന്റ് നിലവില്‍ വരുന്നതോടെ വിപണന സാധ്യതയില്‍ 25 ശതമാനം വര്‍ധനവുണ്ടാക്കുന്നതിനും ആഗോള തലത്തില്‍ തന്നെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്റ് ഫോര്‍ജിംഗ് ലിമിറ്റഡിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിനും സാധിക്കും.
ഏഴ്‌കോടി രൂപമാത്രം വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാപനം 50 കോടി രൂപയോളം വിറ്റുവരവ് സ്വന്തമാക്കുന്ന നിലയിലേക്ക് ഉയര്‍ന്നത്. അന്താരാഷ്ട്ര നിലവാര സര്‍ട്ടിഫിക്കറ്റായ നാട്കാപ്പ് അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ നവീകരണം നടത്തിയാല്‍ 100 കോടി രൂപ വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. ഓട്ടോ മൊബൈല്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിfkmച്ചിരുന്ന സ്ഥാപനം ഹെവി എഞ്ചിനീയറിംഗ് മേഖലയിലേക്കും റെയില്‍വേ മേഖലയിലേക്കും വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി കടന്നു.
പ്രതിരോധ- എയ്‌റോ സ്‌പേസ് മേഖലയിലേക്ക് കൂടി ശ്രദ്ധയൂന്നുകയാണ് സിഐഎഫ്എല്‍. ഐഎസ്ആര്‍ഒ, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കന്ന ഡിആര്‍ഡിഒ, ഡിഎംഡിഇ, ബ്രഹ്മോസ് , ഇന്ത്യന്‍ നേവി തുടങ്ങിയ സഥാപനങ്ങള്‍ക്കായി ഫോര്‍ജിങ്ങുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേ, എല്‍ആന്‍ഡ് ടി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ക്കായും നിര്‍മ്മാണം നടത്തുന്നു. ഓയില്‍- ഗ്യാസ് മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.