ഷമൽ അനുസ്മരണവും ആക്ഷൻ കമ്മിറ്റി രൂപീകരണവും നടന്നു

മുണ്ടേരി: പടന്നോട്ടെ നല്ല കൂട്ടുകാർ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ, അകാലത്തിൽ മരണമടഞ്ഞ ഷമലിന്റെ അനുസ്മരണം നടന്നു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ സി എച്ച് അബ്ദുൾ നസീർ അദ്ധ്യക്ഷത വഹിച്ചു.

മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, മെംബർ സി പി ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ വി കബീർ, കെ ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശബരിഷ്കുമാർ, പി ചന്ദ്രൻ ,നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ ,ടി പി അബ്ദുൾ ഖാദർ മാസ്റ്റർ, പി സി ഷഫീഖ്, കെ എം ആഷിഖ്, എന്നിവർ പ്രസംഗിച്ചു.

നാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കെ ഹാരിസ് പടന്നോട്ട് സ്വാഗതവും മഷൂദ് കേളോത്ത് നന്ദിയും പറഞ്ഞു. പി സി ഷഫീഖ് (ആഷു), സി കെ ഖലീൽ റഹ്മാൻ, എ കെ നൗഷാദ്, സി കെ തഫ്സീർ, മുജീബ് സഅദി, ഹാരിസ് കൈപീക്കണ്ടി, പി ഇസ്മയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news