പാലക്കാട്:വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് കുടുങ്ങിയത്.
പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിരുന്നത്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പെരുകിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. പാലക്കാട് നോര്‍ത്ത്, സൗത്ത് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനന് മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും മറ്റും മോഷണം നടത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതും പ്രതിയുടെ രീതിയാണ്.
കഴിഞ്ഞയാഴ്ച മണപ്പുളളിക്കാവ്, ചന്ദ്രനഗര്‍ ഭാഗങ്ങളില്‍ മോഷ്ടാവ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു പ്രതി. നേരത്തെ നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.