ഇടുക്കി മൂന്നാറില്‍ റോഡ് തടസപ്പെടുത്തി പടയപ്പ എന്ന് വിളിക്കപ്പെടുന്ന കാട്ടാന

മൂന്നാര്‍:  പടയപ്പ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയെയാണ് ജീപ്പ് ഡ്രൈവര്‍മാര്‍ പ്രകോപിപ്പിച്ചത്.ഹോണ്‍ മുഴക്കി പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് ആന രോഷാകുലനായത്. ബുധനാഴ്ച വൈകിട്ട് മൂന്നാര്‍ കുറ്റയാര്‍ വാലിക്ക് സമീപമാണ് സംഭവം.റോഡില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്ക് മുമ്ബില്‍ ജീപ്പ് നിര്‍ത്തിയിടുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രകോപിതനായ ആന സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനം തകര്‍ത്തു. കുറച്ചുസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന പിന്നീട് കാടുകയറി.വനപാലകരെത്തി ആനയെ പ്രദേശത്ത് നിന്ന് ഓടിച്ചുവിടുകയും ചെയ്യാറുണ്ട്.

വാഹനത്തിലെത്തുന്നവര്‍ ആനക്ക് മാര്‍ഗതടസം സൃഷ്ടിക്കുകയും ശബ്ദം വെച്ചും ഹോണ്‍ മുഴക്കിയും പ്രകോപനം ഉണ്ടാക്കാറുമുണ്ട്.

spot_img

Related Articles

Latest news