മൂലമറ്റം: പാര്‍ലമെന്റില്‍ പ്രസംഗിച്ച് അഭിമാനനേട്ടത്തിന്റെ തിളക്കവുമായി തൊടുപുഴക്കാരി ആന്‍സി ജോസഫ്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ ജന്മവാര്ഷിക ദിനത്തില്‍ ലോക്സഭ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചാണ് തൊടുപുഴ മണക്കാട് സ്വദേശിനി ആന്‍സി ജോസഫ് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരളത്തില്‍നിന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ മദന്‍ മോഹന്‍ മാളവ്യയെക്കുറിച്ചാണ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരും പങ്കെടുത്തു. തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന് ആനച്ചാലില്‍ ജോസഫ് വര്‍ക്കിയുടെയും സീത എം. സ്കറിയയുടെയും മകളായ ആന്‍സി മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ്.ആന്‍സി പ്രസംഗിച്ചത്.തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ഥിനിയാണ് ആന്‍സി