എഴുന്നൂറോളം ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുക, അതും എല്ലായിനം പച്ചക്കറികളും നെല്ലടക്കമുള്ള കൃഷികളും.
കേള്‍ക്കുന്പോള്‍ ആരുമൊന്ന് അന്പരന്നേക്കാം.എവിടേയും വിളഞ്ഞുനില്‍ക്കുന്ന വിവിധയിനം പച്ചക്കറികള്‍. എല്ലാം ജൈവരീതിയില്‍ കൃഷി ചെയ്യുന്നത്. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. എന്നാല്‍ പൂര്‍ണമായും ആധുനിക രീതിയിലുള്ള സമ്മിശ്രകൃഷിരീതികള്‍ തന്നെയാണ് അവലംബിച്ചുവരുന്നത്.
വാഴ, പച്ചക്കറികള്‍, മാവ്, നെല്ലി, പേര, നെല്ല്, കപ്പ എന്നിവയാണ് പ്രധാന കൃഷികള്‍. ഇവയില്‍ തന്നെ ലഭ്യമായ എല്ലാ ഇനങ്ങളും കൃഷി ചെയ്യുന്നു.എഴുപതോളം കുടുംബങ്ങളാണ് ഇവരുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നത്.18 ഇനങ്ങളിലായി 5000 മാവുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികളില്‍ ബീറ്റ്റൂട്ട്, കാരറ്റ്, പയര്‍, കോളിഫ്ളവര്‍, കാബേജ്, പപ്പായ, വെള്ളരി, കുക്കുംബര്‍, പച്ചമുളക്, തണ്ണിമത്തന്‍ എന്നിവ ഉള്‍പ്പെടുന്നു. വാഴകളില്‍ ഞാലിപ്പൂവന്‍, കര്‍പ്പൂരം, അമൃതവാഹിനി, നേന്ത്രന്‍, പാളയംകോടന്‍ എന്നിവയുണ്ട്.സന്തോഷ് എംബിഎ വരെ പഠിച്ചെങ്കിലും കൃഷിതന്നെ ജീവിതമാര്‍ഗമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സനോജ് സീഡ് പ്രോസസ്സര്‍ ആയി ജോലി ചെയ്തിട്ടുണ്ട്.പിന്നീട് പൂര്‍ണസമയ കാര്‍ഷികവൃത്തിയിലേക്ക് മാറുകയായിരുന്നു