ന്യൂയോര്‍ക്ക്: സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി, ജീവനക്കാരില്‍ 18,000ല്‍ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണ്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ പിരിച്ചുവിടുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്ബനി. ആമസോണ്‍ സിഇഒ ആന്‍ഡി ജാസിയാണ് ഇക്കാര്യം അറിയിച്ചത്.
പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്ബനി നേതൃത്വം മനസിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്ബനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.