ബംഗളൂരു: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ 13 വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സംസ്ഥാനത്തിന്റെ ടാബ്ലോ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പരേഡില്‍ വളരെ കുറച്ച് തവണ മാത്രം പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കാനായാണ് ഇത്.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും കുറവ് തവണ പരേഡില്‍ പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്ക് അവസരം നല്കുന്നതിലാണ് ഇത്തവണ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനാല്‍ ഇത്തവണ സംസ്ഥാനത്തിന് അവസരം ലഭിച്ചിട്ടില്ലെന്നും കര്‍ണ്ണാടക അറിയിച്ചു.