രാത്രിയില്‍ ആഹാരം കഴിച്ച പാത്രം സിങ്കിലോ മറ്റോ പിറ്റേന്ന് രാവിലെ വരെ ഇട്ട് വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

ഹോട്ടലുകള്‍ പോലെ തന്നെ വീടുകളിലെ അടുക്കളയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.

അടുക്കള പാചകത്തിനുള്ള സ്ഥലം മാത്രമല്ല. ഒരു കുടുംബത്തിന്റെ ആരോഗ്യത്തിന്റെ ഉറവിടം കൂടിയാണെന്ന് ഓ‍ര്‍ക്കണം. ഭക്ഷണ സാധനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല നാം പാത്രങ്ങളുടെ കാര്യത്തിലും ഈ കരുതല്‍ വേണം. നല്ല ഭക്ഷണം ആണെങ്കിലും അത് വിളമ്ബുന്ന പാത്രം നല്ലതല്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതെന്തെന്ന് പറയേണ്ടല്ലോ.ഭക്ഷണാവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാതെ തന്നെ അവിടെ ഇട്ട് പിറ്റേന്നാകും പലരും കഴുകുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരും അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.12 മണിക്കൂറോളം പാത്രങ്ങള്‍ ഇങ്ങനെ കിടക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കും. രാത്രിയില്‍ എല്ലാ പാത്രങ്ങളും കഴുകാന്‍ സമയം ലഭിച്ചില്ലെങ്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകിക്കളയുക. സോപ്പുപയോഗിച്ച്‌ പിറ്റേന്ന് കഴുകാം. ചൂടുവെള്ളത്തില്‍ കഴുകുന്നതും അതല്ലെങ്കില്‍ പാത്രങ്ങള്‍ കഴുകിയ ശേഷം നല്ലവെയിലില്‍ വയ്ക്കുന്നതും നല്ലതാണ് ഏറെക്കാലം ഒരു സ്‌ക്രബര്‍ തന്നെ ഉപയോഗിയ്ക്കുകയുമരുത്.

spot_img

Related Articles

Latest news