ടീം വിഡിഎസ്: മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരുടെ പട്ടികയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറി.

അതേസമയം നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ലോക്ഭവന്‍. സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
നാളത്തെ ചടങ്ങിനായുള്ള സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, സാംസ്‌കാരികസിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുക. ഇതിനായി വിശാലമായ പന്തലും വിപുലമായ സ്റ്റേജ് ക്രമീകരണങ്ങളുമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആ നിലയിലുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.

spot_img

Related Articles

Latest news