കോഴിക്കോട് കൂടരഞ്ഞിയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിലും മിന്നലിലും വ്യാപകനാശം. കൂടരഞ്ഞിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു.കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്. വൈകിട്ടോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലുപേർക്ക് മിന്നലേറ്റു. പുതുപ്പാടിയില്‍ വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

നാളെ മുതല്‍ 21 വരെ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന മദ്ധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

spot_img

Related Articles

Latest news