ഇസ്ലാമാബാദ് : നോബൽ സമ്മാന ജേതാവും വനിതാ ആക്റ്റിവിസ്റ്റുമായ മലാല യൂസഫ് സായ്‌ക്കെതിരെ വീണ്ടും വധഭീഷണി. ഇത്തവണ ഉന്നം പിഴക്കില്ലെന്നാണ് താലിബാൻ മുന്നറിയിപ്പ്. പാക് താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ആണ് ട്വിറ്ററില്‍ വധഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു.
താലിബാന്റെ സ്ത്രീ വിരുദ്ധതക്കെതിരെയും പെൺകുട്ടികളുടെ വിദ്യാഭാസത്തിനും വേണ്ടി ശബ്ദമുയർത്തിയതിനു 2012ൽ ആണ് മലാലക്ക് നേരെ വെടിയുതിർത്തത്. 15 കാരിയായ മലാല അന്ന് വിദ്യാർത്ഥിയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലക്ക് വിദേശത്തു അടക്കം നടന്ന വിദഗ്ധ ചികിത്സയിൽ ആണ് ജീവൻ തിരിച്ചു കിട്ടിയത്.