മുംബൈ : പെട്രോൾ വില വർധന രൂക്ഷമായിട്ടും സൂപ്പർ താരങ്ങളായ അക്ഷയ് കുമാറും അമിതാബ് ബച്ചനും അടക്കം മൗനം പാലിക്കുന്നതിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ രംഗത്ത്. ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നത് തടയുമെന്നും നാനാ പാറ്റോൾ തുറന്നടിച്ചു.
കോൺഗ്രസ് ഭരിക്കുമ്പോൾ ഇരുവരും വിലവർധനവിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. ഇപ്പോൾ എന്തെ മൗനത്തിലെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു. ഇന്ത്യയിൽ ഇപ്പോൾ അതിരൂക്ഷമായ വിലവർധനയാണ് ഇന്ധനവിലയിൽ ഉളളത്. കർഷക സമരത്തിന് അനുകൂലമായി പ്രതികരിച്ചവർക്കെതിരെ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികൾ രംഗത്തെ വന്നിരുന്നു. ഇപ്പോൾ പ്രതികരിക്കാത്തത് ഭീരുത്വമാണെന്നും നാനാ പാറ്റോൾ പറഞ്ഞു .