മാളികപ്പുറം ആറാമത്തെ ഞായറാഴ്ച പിന്നിടുമ്ബോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 50 കോടി മറികടന്നിരിക്കുകയാണ്. കേരള ബോക്സ് ഓഫിസില്‍ നിന്നുമാത്രം ചിത്രം 40 കോടിയോളം ഗ്രോസ് കളക്ഷനായി സ്വന്തമാക്കി. ആറാമത്തെ ഞായറാഴ്ചയിലും ഒരു കോടിക്ക് അടുത്ത് കേരളത്തില്‍ നിന്ന് നേടാന്‍ ചിത്രത്തിനായി.
നാലാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ നടത്തിയത് മികച്ച പ്രകടനം. പുതിയ റിലീസ് രീതികളില്‍ സിനിമകളുടെ ബോക്സ് ഓഫിസ് കളക്ഷന്‍ ഏറെയും ആദ്യ രണ്ട് വാരാന്ത്യങ്ങളില്‍ നിന്നു വരുന്ന പ്രവണതയ്ക്ക് വിരുദ്ധമായ പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. ആദ്യ വാരാന്ത്യത്തേക്കാള്‍ മികച്ച കളക്ഷന്‍ രണ്ടാം വാരാന്ത്യത്തിലും അതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ മൂന്നാം വാരാന്ത്യത്തിലും ഏറ്റവും മികച്ച പ്രകടനം ഇക്കഴിഞ്ഞ നാലാം വാരാന്ത്യത്തിലും ചിത്രം നടത്തി. കേരള ബോക്സ് ഓഫിസിലെ കളക്ഷന്‍ 28-30 കോടിയില്‍ എത്തിയിട്ടുണ്ട്. മണ്ഡല കാലവും ചിത്രത്തിന്റെ കളക്ഷന്‍ ഗുണപരമായി.
മറ്റ് ഇന്ത്യന്‍ വിപണികളിലും വിദേശ വിപണികളിലും ചിത്രം മികച്ച പ്രകടനം നടത്തുന്നുണ്ട്. ആഗോള കളക്ഷന്‍ 40 കോടിയിലെത്തിയ ചിത്രം ഇതിനകം 55 കോടിക്ക് മുകളില്‍ ബിസിനസ് സ്വന്തമാക്കിയെന്നാണ് വിവരം. കാവ്യ ഫിലിം കമ്ബനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഛായാഗ്രഹണം വിഷ്ണു നാരായണന്, സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്ബൂര്, ആക്ഷന്‍ കൊറിയോഗ്രഫി കനല് കണ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍, പി ആര് ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.