സിന്ധു ഷാജിക്ക് യാത്രയയപ്പു നൽകി.

റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ പ്രവർത്തകയും റിംല മ്യൂസിക് ക്ലബ് അംഗവും മികച്ച ഗായികയും ആയ സിന്ധു ഷാജിക്ക് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേർസ് അസോസിയേഷൻ യാത്രയയപ്പു നൽകി.

മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ വച്ച്
നടന്ന യാത്രയയപ്പ് യോഗത്തിന് റിംല പ്രസിഡന്റ് വാസുദേവൻപിള്ള അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങലൂർ യോഗം ഉത്ഘാടനം ചെയ്തു. കഴിഞ്ഞ 24 വർഷകാലമായി റിയാദിൽ ഉള്ള സിന്ധു ഷാജി റിയാദിലെ സുമൈസി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സു ആയി ജോലിചെയ്തു വരികയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് സിന്ധു ഷാജി.

കോവിഡ് കാലത്ത് സിന്ധു നടത്തിയ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ വിലമതിക്കാൻ ആകാത്തതാണെന്ന് യോഗത്തിൽ സംസാരിച്ചവർ എല്ലാവരും അഭിപ്രായപെട്ടു..

കോവിഡ് കാലത്ത് അവർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭവനകൾക്കുള്ള നിരവധി പുരസ്കാരങ്ങളും സിന്ധു വിനെ തേടി വരുകയുണ്ടായി .

റിയാദിലെ നിരവധി ഗാനമേള വേദികളിൽ നിറസാന്നിധ്യമായിരുന്നു മികച്ചൊരു ഗായിക കൂടി ആയ സിന്ധു ഷാജി.

യാത്രയയപ്പു യോഗത്തിന് അൻസർഷാ സ്വാഗതവും നിഷ ബിനീഷ് നന്ദിയും പറഞ്ഞു.

റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ സത്താർ കായംകുളം,വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, റിംല നിർവാഹക സമിതി അംഗങ്ങളായ ശരത് ജോഷി, മാത്യൂസ്, ശ്യാം സുന്ദർ, ജോജി കൊല്ലം, സുരേഷ് ശങ്കർ, ബിനീഷ് രാഘവൻ, ബാബുരാജ്, സന്തോഷ് തോമസ്, സുരേഷ് കുമാർ ആലപ്പുഴ, രാജൻ മാത്തൂർ, രാമദാസ്, സ്കറിയ, ഇബ്രാഹിം,ജെ.ജെക്കബ് ,ബിജു ഉതുപ്പ്, ഷാനവാസ് ഷാനു , റോഷൻ, ഗോപകുമാർ, പ്രീതി വാസുദേവൻ ,സ്മിത രാമദാസ്, രാധിക സുരേഷ്, ലീന ബാബുരാജ്, ബിന്ദു സ്കറിയ, എന്നിവർ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സിന്ധു ഷാജിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

റിംല യുടെ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.

സിന്ധു സിസ്റ്റർക്ക് റിംലയുടെ ഉപഹാരം പ്രസിഡന്റ് വാസുദേവൻ നൽകി.

ശ്യാം സുന്ദർ, അൻസർ ഷാ, ജോജി കൊല്ലം, നിഷ ബിനീഷ്, കീർത്തി രാജൻ, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ലിനെറ്റ് സ്കറിയ, ദേവിക രാമദാസ്, വൈഷ്ണവ് ശ്യാം, ശ്രീഗൗരി ശ്യാം എന്നിവർ ഗാനങ്ങൾ ആലപിച്ചു.

spot_img

Related Articles

Latest news