വയനാട്ടിൽ മാവോയിസ്റ്റുകൾ എത്തി: തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിന് ആഹ്വാനം നൽകി

വയനാട് മാനന്തവാടി കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു.

20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 4 പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നത് എന്നാണു വിവരം.

2 പേരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും സി.പി.മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മുൻപും മാവോയിസ്റ്റുകള്‍ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news