മലപ്പുറം സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മദീന: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി.തേഞ്ഞിപ്പലം സ്വദേശി കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്.നെഞ്ചുവേദനയെ തുടർന്ന് മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.കിങ് അബ്ദുൽ അസീസ് റോഡിലുള്ള അൽവത്തൻ ബേക്കറിയിൽ ജീവനക്കാരനായിരുന്നു

മകൻ റാഷിദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുന്നു.പിതാവ് – മുഹമ്മദ്‌,ഭാര്യ – റൈഹാനത്ത്,മക്കൾ – റിസ്‌വാനത്ത്, റാഹില,മരുമക്കൾ – ഹസ്സൈനാർ, റിയാസ്, ഹുസ്ന.നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മദീനയിലെ ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും രംഗത്തുണ്ട്.

spot_img

Related Articles

Latest news