സൗദിയില്‍ മാസപ്പിറ ദൃശ്യമായി: അറഫാ സംഗമം ജൂൺ 15 ശനിയാഴ്ച; ഒമാൻ ഒഴികെയുള്ള ഗൾഫു നാടുകളിൽ ബലി പെരുന്നാൾ ഈ മാസം 16-ന്

റിയാദ്: സൗദി അറേബ്യയില്‍ റിയാദിന് സമീപം ഹരീഖിൽ മാസപ്പിറ ദൃശ്യമായി. വിശുദ്ധ ഹജ്ജ് കര്‍മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ ദിനം (ദുല്‍ഹിജ്ജ ഒൻപത്) ഈ മാസം 15 ശനിയാഴ്ചയും, ബലിപെരുന്നാള്‍ ജൂണ്‍ 16 ഞായറാഴ്ചയും ആയിരിക്കുമെന്ന് ഹറമൈന്‍ മന്ത്രാലയം അറയിച്ചു.

എന്നാൽ ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും. മാസപ്പിറവി കണ്ടില്ലെന്നും തിങ്കളാഴ്ചയാകും പെരുന്നാളെന്നും ഒമാൻ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news