മുക്കം: കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു.
കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുലിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9.45 നോടെയാണ് അപകടം സംഭവിച്ചത്. വ്യാപാരസ്ഥാപനത്തിൽ മുന്നിൽ സംസാരിച്ച് ഇരിക്കുന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരെ മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരേ ഏറേ നേരം പണിപ്പെട്ടാണ് പുറത്തെടുക്കാനായത്.ഇടിയുടെ ആഘാതത്തിൽ കട ഭാഗികമായും പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.സമീപത്തുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റും പൂർണ്ണമായും തകർന്നിട്ടുണ്ട്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ വ്യാപര സ്ഥാപന ഉടമ കുളിരാമുട്ടി സ്വദേശി ജോമോൻ പിക്കപ്പ് വാൻ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ
സഹായി മുഹമ്മദ് റാഫി എന്നിവരേ
മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ സൂഷിച്ചിരിക്കുന്ന മൃദദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
സ്ഥലത്ത് എത്തിയ തിരുവമ്പാടി പോലിസ്, കെ.എസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി