തൃശൂർ: എരുമപ്പെട്ടി ഒന്നര വയസ്സുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് കിണറ്റില്‍വീണു മരിച്ചത്.ശനിയാഴ്ച രാത്രി 11.15നാണ് സംഭവം.
രാത്രി 10 മണിയോടെ അടുത്തുള്ള വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. കാണാതായതിനെ തുടർന്ന് ജിഷ അന്വേഷിച്ച് ചെന്നപ്പോഴാണ് കുട്ടി കിണറ്റില്‍ വീണ് വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.
തുടർന്ന് നാട്ടുകാർ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.