കോഴിക്കോട്: കെഎസ്ഇബി ഓഫീസില്‍ അക്രമം നടത്തിയ സംഭവത്തില്‍ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച ശേഷം 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂ നാഥ് വ്യക്തമാക്കി.
തിരുവമ്പാടി സ്വദേശി യു.സി. അജ്മല്‍ ഉള്ളാട്ടില്‍ എന്ന യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസില്‍ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്.