നാദാപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: സംസ്ഥാന പാതയിൽ നാദാപുരത്തിനടുത്ത് പയന്തോങ്ങിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് കോഴിക്കോട് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ടിപ്പർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ക്യാമ്പിൻ വെട്ടി പൊളിച്ച് . ഇന്ന് ഉച്ചയോടെയാണ് അപകടം .

കല്ലാച്ചി പയന്തോങ്ങിൽ റോഡരികിൽ നിർത്തിയാട്ട ലോറിക്ക് പിറകിലാണ് ടിപ്പർ ലോറി വന്നിടിച്ചത്. മുക്കം സ്വദേശി ചെറുവാടി ഷാജഹാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു. നാദാപുരം അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

spot_img

Related Articles

Latest news