അബ്ദുൽ റഹീം കേസ്; കോടതിയിലെ സാങ്കേതിക തകരാർ മോചന ഉത്തരവ് ഇന്നുണ്ടായില്ല, കേസ് വീണ്ടും ഈ മാസം 30ന് പരിഗണിക്കും

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും. ഇന്ന് കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചു.കോടതിയില്‍ ഉണ്ടായ സാങ്കേതിക തടസങ്ങള്‍ മൂലമാണ് മാറ്റിവെച്ചത്. ഇന്നത്തെ എല്ലാ കേസുകളും മാറ്റിവെച്ചിട്ടുണ്ട്.

കേസ് ഡിസംബർ 30നായിരിക്കും വീണ്ടും കോടതി പരിഗണിക്കുക. ഉടൻ തന്നെ മോചിതനാവാമെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതിയും അബ്ദുൽ റഹീമിന്റെ ബന്ധുക്കളും. ഡിസംബര്‍ എട്ടിന് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് നീട്ടുകയായിരുന്നു. ജൂലൈ രണ്ടിന് കേസില്‍ വധശിക്ഷ റദ്ദാക്കിയിരുന്നു.

സൗദി ബാലന്‍ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടാമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

spot_img

Related Articles

Latest news