അഞ്ചു മന്ത്രിമാർ ഇക്കുറി മത്സരരംഗത്തുണ്ടാവില്ല എന്ന് സൂചന

തിരുവനന്തപുരം : എൽഡിഎഫ് മന്ത്രിസഭയിലെ നിലവിലുള്ള അഞ്ചു മന്ത്രിമാർ അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ല . എം എ ബേബി, പി ജയരാജൻ മുതലായവർ വീണ്ടും മത്സരിച്ചേക്കും

സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു ധാരണ. എ.കെ.ബാലൻ ,ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ തുടങ്ങിയവരാണ് മത്സരരംഗത്തു നിന്ന് മാറി നിൽക്കുന്നത്.

എൽഡിഎഫ് കൺവീനർ വിജയരാഘവൻ മത്സരിക്കുമോ എന്ന് തീരുമാനമായില്ല. കോടിയേരി ബാലകൃഷ്ണനും വിജയരാഘവനും തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാൻ മുന്നിലുണ്ടാകും. മുഹമ്മദ് റിയാസ് , എം എ റഹീം എന്നിവർ മത്സരിക്കാൻ സാധ്യത ഉണ്ട് .

 

spot_img

Related Articles

Latest news