പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ സ്കൂള്‍ അദ്ധ്യാപിക പൊട്ടിച്ചതായി പരാതി

ആലുവയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ എല്ല് സ്കൂള്‍ അദ്ധ്യാപിക പൊട്ടിച്ചതായി പരാതി. ആലുവ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയുടെ കൈ എല്ല് പൊട്ടിച്ചെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

തല്ലി എങ്കിലും കൈ പൊട്ടുന്ന രീതിയില്‍ അല്ലെന്ന് പ്രധാന അദ്ധ്യാപിക പറഞ്ഞു. കഴിഞ്ഞ 17 -നാണ് കേസിനു ആസ്പദമായ സംഭവം. കണക്കു ക്ലാസ്സില്‍ ഉത്തരം തെറ്റിച്ചപ്പോള്‍ ചൂരല്‍ ഉപയോഗിച്ച്‌ പല തവണ തല്ലി എന്നാണ് പരാതി. ടീച്ചര്‍ തല്ലിയ കാര്യം എച് എം സമ്മതിക്കുന്നുണ്ട്. എന്നാല്‍ എല്ലു പൊട്ടുന്ന രീതിയില്‍ തല്ലിയില്ല എന്നാണ് വിശദീകരണം .

spot_img

Related Articles

Latest news