കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് ഇലക്ഷൻ
നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ ഇന്ന് പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ആസാം, പശ്ചിമബംഗാൾ , തമിഴ്നാട് , കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ആണ് തിരഞ്ഞെടുപ്പ് നടക്കുക .
പശ്ചിമ ബംഗാളിൽ 294, തമിഴ്നാട്ടിൽ 234,കേരളത്തിൽ 140, അസമിൽ 126, പുതുച്ചേരിയിൽ 30 വീതം സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നും അസമിൽ മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് നടക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും, കേരളത്തിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .
കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് ഇലക്ഷൻ . മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസമിൽ 27 മാർച്ചിന് ഒന്നാം ഘട്ടവും ഏപ്രിൽ 1 , 6 ദിവസങ്ങളിൽ രണ്ടും മൂന്നും ഘട്ടങ്ങളിലും നടക്കും. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമബംഗാളിൽ ഏപ്രിൽ 1 ,6 ,10 ,17 ,22 ,26 ,29 ദിവസങ്ങളിൽ ആയിരിക്കും നടക്കുക. ഒഴിവു വന്ന പാർറ്റില്മെന്റ് സീറ്റുകളിലും ഇതേ തീയതികളിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കും.