യൂസുഫ് പത്താൻ വിരമിച്ചു

വ​ഡോ​ദ​ര: ഇ​ന്ത്യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ യൂ​സ​ഫ് പ​ത്താ​ന്‍ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് പ​ത്താ​ന്‍ അ​റി​യി​ച്ചു. 2007 ട്വ​ന്‍റി 20, 2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ​ത്താ​ന്‍ വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്. 57 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ കു​പ്പാ​യ​മ​ണി​ഞ്ഞ പ​ത്താ​ന്‍ 113.60 സ്ട്രൈ​ക് റേ​റ്റി​ല്‍ 810 റ​ണ്‍​സ് നേ​ടി. ര​ണ്ട് സെ​ഞ്ചു​റി​ക​ളും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​മാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ പ​ത്താ​ന്‍റെ സ​മ്പാദ്യം .ട്വ​ന്‍റി 20 യി​ല്‍ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി പ​ത്താ​ന്‍ ക​ളി​ച്ച​ത്. 146.58. സ്ട്രൈ​ക് റേ​റ്റി​ല്‍ 236 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.

spot_img

Related Articles

Latest news